ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍..

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാവിലെയാണ് സംഭവം. മേഖലയില്‍ സുരക്ഷാസേന സംയുക്തമായി പരിശോധന നടത്തവെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്.
ഭീകരര്‍ ഒളിച്ചു താമസിച്ചിരുന്ന സ്ഥലത്തുനിന്ന് എകെ 47 റൈഫിളും കണ്ടെടുത്തു. കൂടുതല്‍ ഭീകരരുടെ സാന്നിധ്യം മേഖലയിലുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha























