കഴിഞ്ഞ ഒരാഴ്ച്ചമാത്രം ഉത്തര്‍പ്രദേശില്‍ സ്തീകള്‍ക്കെതിരെ 13 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് ; ഇതിനെതിരെ ഒരു സ്‌പെഷ്യല്‍ സെഷന് മുഖ്യമന്തിയ്ക്ക് സമയമില്ല; പക്ഷേ ഫോട്ടോ സെഷന് ധാരാളം സമയമുണ്ട് ; യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി . ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരേ അനുദിനം നടക്കുന്ന അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രിയങ്ക ഗാന്ധി വിമർശനം ഉന്നയിച്ചത്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക സെഷന്‍ മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് സമയമില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒരാഴ്ച്ചമാത്രം ഉത്തര്‍പ്രദേശില്‍ സ്തീകള്‍ക്കെതിരെ 13 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് . റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് സംഭവങ്ങളില്‍ ഇരകള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട് . ഇവിടുത്തെ സ്ത്രീസുരക്ഷയുടെ സ്ഥിതി അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഇതിനെതിരെ ഒരു സ്‌പെഷ്യല്‍ സെഷന് മുഖ്യമന്തിയ്ക്ക് സമയമില്ലെന്നും അവർ വ്യക്തമാക്കി . പക്ഷേ ഫോട്ടോ സെഷന് ധാരാളം സമയമുണ്ടെന്ന് പ്രിയങ്ക ട്വീറ്റില്‍ കുറിക്കുകയും ചെയ്തു ഉറങ്ങിക്കിടന്ന മൂന്ന് സഹോദരിമാര്‍ക്ക് നേരെ ആസിഡ് അക്രമണം ഉണ്ടായതായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ വിഷയത്തിലും പ്രിയങ്ക ഗാന്ധി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു . രാജ്യത്ത് സ്ത്രീകളോടുള്ള അതിക്രമ കൂടുകയാണ് . ഇന്നും ഒരു സംഭ വം റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ചു വയസുകാരിയെ ബലാൽസംഗം ചെയ്തുവെന്ന വാർത്ത .
https://www.facebook.com/Malayalivartha