മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; നടി കങ്കണ റണാവത്തിനും സഹോദരിക്കും എതിരെ കേസ്; കേസ രജിസ്റ്റര്‍ ചെയ്തത് കോടതി നിര്‍ദേശ പ്രകാരം; നടപടി വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ കങ്കണ ശ്രമിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം ശരി വച്ച്

മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം. മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോപോളിറ്റന്‍ കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് പരിശീലകനുമായ മുനവ്വര്‍ അലി സയിദ് എന്നയാളാണ് കങ്കണയ്ക്കും രംഗോലിക്കുമെതിരെ കോടതിയെ സമീപിച്ചത്. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും കങ്കണ ശ്രമിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
പരാതി പ്രഥമദൃഷ്ട്യാല്‍ പരിശോധിച്ചതില്‍നിന്ന്, ആരോപണ വിധേയ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുവെന്ന് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് ജയ്ദിയോ ഖുലേ പറഞ്ഞു. ആരോപണങ്ങള്‍ ട്വിറ്റര്‍, അഭിമുഖങ്ങള്‍ എന്നിങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോപണ വിധേയ ട്വിറ്റര്‍ പോലുള്ള സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. വിദഗ്ധര്‍ വിഷയത്തില്‍ നിശദമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരായ വിവാദ ട്വീറ്റിന്റെ പേരില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കര്‍ണാടകയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിയിരുന്നു. കോടതി ഉത്തരവിനേ തുടര്‍ന്ന് തുമക്കുരു ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിഭാഷകനായ നായിക്കിന്റെ പരാതിയില്‍ കങ്കണയ്ക്ക് എതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുമക്കുരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒക്ടോബര്‍ 9 ന് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഐപിസി വകുപ്പ് 108, 153 എ, 504 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച ആളുകള്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിനേക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നതെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha