തന്നെ ഇനിമുതല്‍ സല്യൂട്ട് ചെയ്യേണ്ടന്ന് പോലീസുകാരോട് മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്,വി വി ഐ പി സംസ്‌കാരം വേണ്ട

വരുന്നത് മന്ത്രിയോ, എംഎല്‍എയോ, പഞ്ചായത്ത് മെമ്പറോ ആരാണെങ്കിലും സല്യൂട്ട്് ചെയ്യണമെന്ന ഗതികേടാണ് പോലീസുകാര്‍ക്കുള്ളത്. സല്യൂട്ട് ചെയ്തില്ലെങ്കില്‍ പരാതിപ്പെട്ട് പോലീസുകാരുടെ തൊപ്പിതെറിപ്പിച്ച പല അല്‍പ്പന്‍മാരായ രാഷ്ടീയക്കാരും നമ്മുക്ക് മുന്നിലുണ്ട്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് മഹാരാഷ്ടയിലെ ചെറുപ്പക്കാരനായ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. തന്നെ സല്യൂട്ട് ചെയ്യുന്ന പോലീസുകാരോട് ഇനി ഇതാവര്‍ത്തിക്കരുതെന്നാണ് ഫട്‌നാവിസ് ഉത്തരവിട്ടിരിക്കുന്നത്.
ഒരോ തവണയും ട്രാഫിക് പൊലീസുകാരെ കടന്ന് പോകുമ്പോഴും ഇവര്‍ മുഖ്യമന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മഹാരാഷ്ട്രയിലെ പൊലീസുകാരോട് ഈ സംവിധാനം എടുത്തു കളയാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ഗോവയില്‍ നടക്കുന്ന വിമണ്‍ എക്‌ണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് ഫട്‌നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ വി.വി.ഐ.പി സംസ്‌ക്കാരത്തില്‍ വിശ്വസിക്കുന്നില്ല. അത് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയതാണ്. തങ്ങളാണ് ഇന്ത്യ ഭരിക്കുന്നതെന്നും അതിനാല്‍ തങ്ങള്‍ മേലധികാരികളാണെന്നും കാണിക്കാന്‍ വേണ്ടി അവര്‍ ആരംഭിച്ചതാണിതെല്ലാം. എന്നാല്‍ ഇന്ന് സ്വതന്ത്രഇന്ത്യയില്‍ നമുക്ക് അത് ആവശ്യമില്ല.
താന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ നക്‌സല്‍ ഭീഷണിയുണ്ടെന്ന് പറഞ്ഞ് തനിക്ക് പതിനഞ്ച് അകന്പടി വാഹനങ്ങളാണ് പൊലീസ് നല്‍കിയതെന്നും എന്നാല്‍ താനത് അഞ്ചാക്കി കുറച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നബാധിത മേഖലകളില്‍ അല്ലാതെ മറ്റെവിടെ പോകുന്‌പോഴും തന്റെ അകന്പടി കാറുകളുടെ എണ്ണം അഞ്ചില്‍ നിന്നും രണ്ടെണ്ണമായി കുറയ്ക്കാന്‍ താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























