ആസാം-മിസോറാം അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര ഇടപെടല്‍
ആസാം-മിസോറാം അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര ഇടപെടല്‍. സംസ്ഥാന സര്‍ക്കാരുകളോടെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി.പ്രധാനമന്ത്രിയുടെ ഓഫീസും, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടെ അധ്യക്ഷതയില്‍ ഇന്ന് ഇരു സംസ്ഥാനങ്ങളുടെയും യോഗം ചേരും.
ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. മിസോറമിലെ കോലാസിബ് ജില്ലയും ആസാമിലെ കാചാര്‍ ജില്ലയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു സംഘര്‍ഷം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. മിസോറമിലെ വൈരെംഗ്തേ, ആസാമിലെ ലൈലാപുര്‍ ഗ്രാമങ്ങള്‍ക്കു സമീപമായിരുന്നു സംഘര്‍ഷം.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് അംഗങ്ങളെ ഇവിടെ മിസോറം സര്‍ക്കാര്‍ വിന്യസിച്ചു. മിസോറമിലെ കോലാസിബ് ജില്ലയിലാണു വൈരെംഗ്തേ. ആസാമിനെ മിസോറമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 306 കടന്നുപോകുന്നത് മിസോറമിന്റെ വടക്കേയറ്റമായ വൈരെംഗ്തേയിലൂടെയാണ്. ഇതിന്റെ തൊട്ടടുത്ത ഗ്രാമമാണ് ആസാമിലെ ലൈലാപുര്‍. ശനിയാഴ്ച വൈകുന്നേരം വൈരെംഗ്തേയില് ഒത്തുചേര്‍ന്ന പ്രദേശവാസികളെ ആസാമില്‍ നിന്നുള്ളവര്‍ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതിനു തിരിച്ചടിയായി വൈരെഗ്തേ നിവാസികള്‍, ദേശീയപാതയ്ക്കു സമീപം ലൈലാപുര്‍ നിവാസികളുടെ 20 കുടിലുകളും സ്റ്റാളുകളും തീവച്ചു. സംഘര്‍ഷം മണിക്കൂറുകള്‍ നീണ്ടു.
ആസാം-മിസോറം അതിര്‍ത്തിയില്‍ താമസിക്കുന്ന 80 ശതമാനത്തിലേറെ പേര് ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് മിസോറമിലെ ഭരണകക്ഷിയായ എംഎന്‍എഫിന്റെ എംഎല്‍എ ലാല്റിന്റുവാംഗ സൈലോ കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കറടക്കം എംഎന്‍എഫിന്റെ 11 എംഎല്‍എമാര്‍ വൈരെഗ്തേയില് ക്യാന്പ് ചെയ്യുകയാണ്. അതിര്‍ത്തിസംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സോറംതന്‍ഗ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. ആസാമുമായി മിസോറം164.6 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നത്.
https://www.facebook.com/Malayalivartha