Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരണം: കേരളത്തിലെ 9 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റും

19 OCTOBER 2020 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി 200 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റും. കേരളത്തിലോടുന്ന 9 പാസഞ്ചര്‍ ട്രെയിനുകളാണ് എക്‌സ്പ്രസുകളാകുന്നത്. നാഗര്‍കോവില്‍- കോട്ടയം, കോയമ്പത്തൂര്‍-മംഗളൂരു, കോട്ടയം-നിലമ്പൂര്‍, പുനലൂര്‍-ഗുരുവായൂര്‍,തൃശൂര്‍-കണ്ണൂര്‍, കണ്ണൂര്‍-കോയമ്പത്തൂര്‍, മംഗളൂരു-കോഴിക്കോട്, മധുര-പുനലൂര്‍, പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി പാസഞ്ചര്‍ എന്നിവയാണ് പട്ടികയിലുള്ളത്.

200 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന ട്രെയിനുകളുടെ ഹാള്‍ട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് കേരളത്തില്‍ പിന്‍വലിക്കുന്ന സ്റ്റോപ്പുകളില്‍ ഏറെയും. യാത്രക്കാര്‍ കുറവുളള 5 ജോഡി പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കും. 56387/88 എറണാകുളം- കായംകുളം, 56043/44 തൃശൂര്‍-ഗുരുവായൂര്‍, 66315/16 എറണാകുളം-കായംകുളം മെമു, 56333/34 പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56377/78 ആലപ്പുഴ-കായംകുളം എന്നിവയാണു റദ്ദാക്കുക. പാലക്കാട്-തിരുച്ചെന്തൂര്‍ പാസഞ്ചര്‍ മധുര വരെയാക്കി ചുരുക്കി. പാലക്കാടിനും പൊളളാച്ചിക്കുമിടയില്‍ പാസഞ്ചറായും പൊളളാച്ചിക്കും മധുരയ്ക്കുമിടയില്‍ എക്‌സ്പ്രസുമായി സര്‍വീസ് നടത്തും.

എക്‌സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കേരളത്തില്‍ കാര്യമായി കുറച്ചിട്ടില്ല. മയ്യനാട്, ഡിവൈന്‍ നഗര്‍ സ്റ്റോപ്പുകളാണു പ്രധാനമായും ഒഴിവാക്കിയത്. ചെന്നൈ എഗ്മൂര്‍-കൊല്ലം എക്‌സ്പ്രസിന്റെ ഇടമണ്‍,തെന്‍മല സ്റ്റോപ്പുകളും തിരുനെല്‍വേലി-പാലക്കാട് പാലരുവിയുടെ ന്യൂ ആര്യന്‍കാവ്, തെന്‍മല സ്റ്റോപ്പുകളും പിന്‍വലിക്കും. 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ എറണാകുളം-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍ എന്നിങ്ങനെ രണ്ടാക്കും.

റെയില്‍വേ, ടൈംടേബിള്‍ ഉടച്ചു വാര്‍ക്കുന്നത് മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും പുനപരിശോധിച്ചു നഷ്ടത്തിലായവ ഒഴിവാക്കും. ലാഭമായാലും നഷ്ടമായാലും സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരുന്ന സ്ഥിതിയാണ് ഇപ്പോഴുളളത്. യാത്രക്കാരുടെ എണ്ണം ഇടയ്ക്കു എടുക്കാറുണ്ടെങ്കിലും യാത്രക്കാര്‍ കുറവുളള സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ പിന്‍വലിക്കാനുളള സോണുകളുടെ ശുപാര്‍ശ രാഷ്ട്രീയ എതിര്‍പ്പുകള്‍ മൂലം നടപ്പാക്കാറില്ല.

5 ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂടും. ലിങ്ക് ട്രെയിനുകള്‍ ഒഴിവാക്കുന്നതിനാല്‍ ആണിത്. എറണാകുളം-കാരയ്ക്കല്‍, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍, കന്യാകുമാരി- കത്ര ഹിമസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി-ഡറാഡൂണ്‍, ധന്‍ബാദ്-ആലപ്പുഴ എന്നിവയിലെ കോച്ചുകളുടെ എണ്ണമാണു കൂടുക. 2 മുതല്‍ 4 വരെ കോച്ചുകള്‍ ആദ്യഘട്ടത്തില്‍ കൂട്ടും. യാത്രക്കാര്‍ കുറവായതിനാല്‍ മംഗളൂരു-കത്ര നവയുഗ് എക്‌സ്പ്രസ് റദ്ദാക്കും. എറണാകുളം-ടാറ്റ പുതിയ സര്‍വീസ് ആരംഭിക്കും.

ലിങ്ക് ട്രെയിനുകള്‍ക്കായി പ്രധാന ജംക്ഷനുകളില്‍ കോച്ചുകള്‍ യോജിപ്പിക്കുന്നതും വേര്‍പ്പെടുത്തുന്നതും മൂലമുണ്ടാകുന്ന സമയ നഷ്ടവും സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാക്കാനാണു അവ പൂര്‍ണമായും റെയില്‍വേ ഒഴിവാക്കുന്നത്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനും ഇതു സഹായിക്കുമെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ സമയമാറ്റവും പരിഗണനയിലുണ്ട്. കേരളത്തിലേക്കു ഡല്‍ഹിയില്‍ നിന്നു വൈകുന്നേരം പ്രതിദിന ട്രെയിനില്ലെന്ന പരാതി പരിഹരിക്കാന്‍ കേരള രാത്രിയില്‍ പുറപ്പെടുന്ന രീതിയില്‍ പുനക്രമീകരിക്കാനാണു ശ്രമം. രാജധാനി, മംഗള, കേരള ഉള്‍പ്പെടെയുളള പ്രധാന ട്രെയിനുകള്‍ ഇപ്പോള്‍ രാവിലെ 9-നും 12-നും ഇടയിലാണ് ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്നത്. ഡല്‍ഹിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു ജോലി തീര്‍ത്ത് വൈകിട്ടു നാട്ടിലേക്കു മടങ്ങാന്‍ സൗകര്യപ്രദമായ ട്രെയിനില്ലാത്തതിനാല്‍ ഒരു ദിവസം കൂടി ഹോട്ടലുകളില്‍ തങ്ങേണ്ടി വരുന്നുണ്ട്. രാജധാനി ഉള്‍പ്പെടെ കൊങ്കണ്‍ വഴിയുളള ഡല്‍ഹി ട്രെയിനുകള്‍ 6 മണിക്കൂറോളം സമയം ലാഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (6 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (6 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends