തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കിരണ്‍ ബേദി

രാഷ്ട്രീയത്തിലോട്ട് ഇനിയില്ലെന്ന് തുറന്ന് പറഞ്ഞ് കിരണ്‍ ബേദി രംഗത്തെത്തി. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കിരണ്‍ ബേദി പറഞ്ഞു.
രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പൊതുജന സേവനത്തില്‍ സജീവമായി തുടരുമെന്നും പനാജിയില്‍ വിമന്‍ ഇക്കണോമിക് ഫോറത്തില്‍ അവര്‍ പറഞ്ഞു. രാഷ്ട്രീയമല്ല എന്റെ ഭാഷ. അതുകൊണ്ടുതന്നെ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ ജീവിതത്തെ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ബേദിയുടെ മറുപടി.
ജീവിതം അനുഭവങ്ങളാല്‍ സമ്പന്നമായി. കൂടുതല്‍ ഉള്‍ക്കാഴ്ചയുണ്ടായി. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം ആയിരുന്നു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച ബിജെപിയോട് നന്ദിയുണ്ടെന്നും ബേദി പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കൃഷ്ണനഗര്‍ മണ്ഡലത്തിലാണ് ബേദി മത്സരിച്ചത്. ഏറെക്കാലം ബിജെപിയിലെ ഹര്‍ഷ വര്‍ധന്‍ ജയിച്ച മണ്ഡലത്തില്‍ ബേദി പരാജയപ്പെട്ടിരുന്നു. ആകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത്. 70ല്‍ 67 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടിയാണ് വിജയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























