സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ട യുവതി വഴിയരുകില്‍ പ്രസവിച്ചു

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ട യുവതി വഴിയരുകില്‍ പ്രസവിച്ചു. കൂടെ ആളില്ലെന്നാരോപിച്ചാണ് സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഇറക്കിവിട്ടത്. ഉത്തര്‍പ്രദേശിലെ സീതാപ്പൂരിനടുത്ത് ഹര്‍ഗാവിലാണ് സംഭവം. 37കാരിയായ ഗീതാദേവി എന്ന യുവതിയാണ് വഴിയരുകില്‍ പ്രസവിച്ചത്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു പ്രസവം.
തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ യുവതിയെ ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ ആളില്ലാത്തതിനാല്‍ ആശുപത്രി പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























