കൈക്കൂലി നല്‍കിയില്ല, സ്ത്രീയെ ട്രാഫിക് പോലീസുകാരന്‍ ആക്രമിച്ചു

കൈക്കൂലി നല്കാത്തതിന് ട്രാഫിക് പോലീസുകാരന്‍ സ്ത്രീയെ പൊതുനിരത്തില്‍ ചുടുകട്ടകൊണ്ട് എറിഞ്ഞു. രാജ്യതലസ്ഥാനത്താണ് പോലീസിന് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട സതീഷ് ചന്ദ് എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് പോലീസുകാരന്‍ സ്ത്രീയുടെ സ്‌കൂട്ടര്‍ തടഞ്ഞു. പിന്നീട് 200 രൂപ പോലീസുകാരന്‍ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ നല്കാന്‍ തയാറായില്ല. ഇതില്‍ പ്രകോപിതനായാണ് പോലീസുകാരന്‍ ചുടുകട്ടകൊണ്ട് സ്ത്രീയെ എറിഞ്ഞത്. സ്ത്രീയ്‌ക്കൊപ്പം അവരുടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























