ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു ഓഫീസര്‍ ഉള്‍പ്പടെ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓംകാര്‍ സിംഗ്, കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരാണ് മരിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ ഹാത്മുള്ളയിലുള്ള സി.ആര്‍.പി.എഫ് പിക്കറ്റിലേക്ക് തീവ്രവാദികള്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ആക്രമിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























