കൊല്‍ക്കത്തയില്‍ ട്രെയിനില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്കേറ്റു, അഞ്ചു പേരുടെ നില ഗുരുതരം

കൊല്‍ക്കത്തയ്ക്ക് സമീപം ലോക്കല്‍ ട്രെയിനില്‍ സ്‌ഫോടനം. 25 പേര്‍ക്ക് പരുക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 3.50 നായിരുന്നു സ്‌ഫോടനം. തീവ്രത കുറഞ്ഞ സ്‌ഫോടനമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഖര്‍ദാ സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനം. പൊലീസും സുരക്ഷാസേനയും ഉടനെ സംഭവസ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ചില വണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരന്റെ ബാഗിലുള്ള സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയില്ലെന്നും പൊലീസ് പറഞ്ഞു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























