ജയലളിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് നടി ഖുഷ്ബു രംഗത്ത്

എന്തും എതും എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്തയാളാണ് തമിഴ് നടി ഖുഷ്ബു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിനിമാ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുഷ്ബു രംഗത്തെത്തി. ഡിഎംകെ അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പോലും ജയലളിതയെ കടന്നാക്രമിക്കാന്‍ മടിച്ചുനിന്ന വേളയിലാണ് ജയലളിതയെ നേരിട്ട് വിമര്‍ശിച്ചുകൊണ്ട് ഖുഷ്ബു രംഗത്തെത്തിയത്. ജയലളിതയ്ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാന്‍ കഴിയുമോ എന്നാണ് ട്വിറ്ററിലൂടെ ഖുശ്ബു ചോദിക്കുന്നത്.
\'ഒരു വാക്ക്. കുറ്റവിമുക്തയാക്കിയതുകൊണ്ട് , നിങ്ങളുടെ തെറ്റ് ഇല്ലാതാക്കാന്‍ കഴിയില്ല. കഴിഞ്ഞ 18 വര്‍ഷക്കാലം നിങ്ങള്‍ നിതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയായിരുന്നു. ഇനി താങ്കള്‍ക്ക് സ്വതന്ത്രയായി നടക്കാം. എന്നാല്‍ നിങ്ങള്‍ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാന്‍ സാധിക്കുമോ?\' ഖുശ്ബു ചോദിക്കുന്നു. എത്ര വലിയ തെറ്റുകള്‍ ചെയ്താലും അന്ധവിശ്വാസം കൊണ്ടും പൂജകള്‍ നടത്തിയാലും ദൈവം രക്ഷിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥയാക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
ജയലളിതയ്ക്ക് അനുകൂലമായുണ്ടായ വിധിയിലൂടെ പനീര്‍ ശെല്‍വമാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന് ഇനി മുഖ്യമന്ത്രിയുടെ മുഖംമൂടി ഉപേക്ഷിക്കാന്‍ കഴിയുമെന്നുമാണ് ഖുശ്ബുവിന്റെ മറ്റൊരു ട്വീറ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























