വളർത്തി വലുതാക്കിയ മകന്റെ അടിയേറ്റ് ഒടിഞ്ഞു വളഞ്ഞ കൈയ്യുമായി തെരുവോരത്ത് ചായവിറ്റ് 70 വയസ്സായ അച്ഛനും അമ്മയും ..മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
മക്കളെ വളർത്തി വലുതാക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ ഒരുപാട് പ്രതീക്ഷകളായിരിക്കും ഉണ്ടായിരിക്കുക ..എന്നാൽ വളർന്നു കഴിഞ്ഞാൽ അവർക്ക് അച്ഛനും അമ്മയും ആരുമല്ലാതായി തീരുന്ന കാഴ്ച ഇന്ന് സർവ്വ സാധാരണമായി തീർന്നിരിക്കയാണ്
ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും വരുത്തരുതേയെന്ന് ഏവരും മനസ്സില്‍ പറയും ഈ വൃദ്ധ ദമ്പതികളുടെ കഥ കേട്ടാല്‍. വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാകേണ്ട മകനാണ് സ്വന്തം മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിച്ചത്.
ഇപ്പോള്‍ ഇവര്‍ ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായ വില്‍പ്പന നടത്തുകയാണ്. സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചയായിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികളുടെ ജീവിതമിപ്പോള്‍.
ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഡല്‍ഹിയിലെ ദ്വാരക സെക്റ്റര്‍ 13ലെ തെരുവില്‍ ടീ സ്റ്റാള്‍ നടത്തുന്ന 70 കാരനും ഭാര്യയുമാണ് ആ വീഡിയോയിലുള്ളത്.
ഇരുവരെയും അവരുടെ മകന് വീട്ടില്‍ നിന്ന് പുറത്താക്കിയതാണ്. ഒഴിവാക്കുക മാത്രമല്ല, ആ വൃദ്ധന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു ആ മകന്. മരുമകനും ഇരുവരെയും ഉപദ്രവിച്ചാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്ന് അവര്‍ വേദനയോടെ പറയുന്നു.
” എനിക്ക് നല്ല വേദനയുണ്ട്. ഉപജീവനത്തിന് വേണ്ടി പെടാപാട് പെടുകയാണ്” ആ വൃദ്ധന് വീഡിയോയില്‍ പറയുന്നു. ബോളിവുഡ് താരങ്ങളുള്‍പ്പെടെ നിരവധി ആളുകളാണ് ഇവരുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha