പാക്കിസ്ഥാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി

പാക്കിസ്ഥാനില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിഞ്ഞിരുന്ന ഒരാളെക്കൂടി തൂക്കിലേറ്റി. ബലൂചിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സൗലത്ത് മിശ്ര എന്നയാളെയാണു തൂക്കിലേറ്റിയത്. 16 വര്‍ഷമായി ഇയാള്‍ ശിക്ഷ കാത്തു ജയിലില്‍ കഴിയുകയാണ്. ഡിസംബര്‍ 16നു പെഷവാര്‍ സ്‌കൂളില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു ശേഷമാണു വധശിക്ഷയ്‌ക്കേര്‍പ്പെടുത്തിയിരുന്ന മോറട്ടോറിയം പാക്കിസ്ഥാന്‍ നീക്കിയത്. ഇതിനുശേഷം നിരവധി പേരെയാണു പാക്കിസ്ഥാന്‍ തൂക്കിലേറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























