ഉന്നത സൈനികതല ചര്‍ച്ചകള്‍ക്കായി കരസേന മേധാവി ജനറല്‍ എം.എം. നരവനെ അടുത്ത മാസം മൂന്നുമുതല്‍ ആറുവരെ നേപ്പാളില്‍ സന്ദര്‍ശനം നടത്തും

ഉന്നത സൈനികതല ചര്‍ച്ചകള്‍ക്കായി കരസേന മേധാവി ജനറല്‍ എം.എം. നരവനെ അടുത്ത മാസം മൂന്നുമുതല്‍ ആറുവരെ നേപ്പാളില്‍ സന്ദര്‍ശനം നടത്തും. അതിര്‍ത്തി പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഉലഞ്ഞുനില്‍ക്കുന്ന ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം പൂര്‍വസ്ഥിതിയിലാക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് സന്ദര്‍ശനം.
സന്ദര്‍ശന വേളയില്‍ പരമ്ബരാഗത പതിവനുസരിച്ച് നേപ്പാള്‍ സൈന്യത്തിന്റെ ജനറല്‍ പദവി ബഹുമാന സൂചകമായി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി ജനറല്‍ എം.എം. നരവനെക്ക് സമര്‍പ്പിക്കും. സമാനരീതിയില്‍ നേപ്പാളി!!െന്റ കരസേന മേധാവി ജനറല്‍ പൂര്‍ണചന്ദ്ര ഥാപ്പക്കും ആദരസൂചകമായി ഇന്ത്യന്‍ കരസേനയുടെ നേതൃപദവി ബഹുമതി നല്‍കും.
പ്രതിരോധ-സുരക്ഷ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നതിനുതകുന്ന ചര്‍ച്ചകള്‍ നടക്കുമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























