ബിഹാറില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മൂന്നാം മുന്നണി സ്ഥാനാര്‍ഥിയെ വെടിവച്ചു കൊന്നു
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിഹാറില്‍ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ് സിങ്ങും അനുയായി സന്തോഷ് കുമാറും വെടിയേറ്റു മരിച്ചു. 2 അനുയായികള്‍ വെടിയേറ്റു ഗുരുതരാവസ്ഥയിലാണ്. ശിവ്ഘര്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ആക്രമണമുണ്ടായത്.
നാലംഗ സംഘം 2 ബൈക്കുകളിലായി എത്തിയാണ് ആക്രമണം നടത്തിയത്. അവരുടെ സംഘത്തിലുണ്ടായിരുന്ന ജാവേദ് എന്നയാളെ ശ്രീനാരായണ് സിങ്ങിന്റെ അനുയായികള്‍ പിടികൂടി തല്ലിക്കൊന്നു. ഉപേന്ദ്ര ഖുഷ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയില്‍ ഉള്‍പ്പെട്ട കക്ഷിയാണ് ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി. ആക്രമണ കാരണം വ്യക്തമല്ല.
ജനതാദള്‍ (യു) സിറ്റിങ് എംഎല്‍എ ഷറഫുദ്ദീന്, കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംപി ആനന്ദ് മോഹന്‍ സിങ്ങിന്റെ മകനായ ചേതന്‍ ആനന്ദ് സിങ് (ആര്‍ജെഡി) എന്നിവരാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍.
https://www.facebook.com/Malayalivartha