മുഹമ്മദ് ഷാഹിദ് ആലം; ജിദ്ദയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
മുന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായിരുന്ന മുഹമ്മദ് ഷാഹിദ് ആലം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി നിയമിതനായി. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത് വെള്ളിയാഴ്ചയാണ്.
ഝാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിയായ ഇദ്ദേഹം ജിദ്ദയില്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായും ഹജ്ജ് കോണ്‍സലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ദില്ലിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങിയത്.
ഐ.എഫ്.എസ് പരിശീലനം പൂര്‍ത്തിയാക്കിയത് 2010-ലാണ്. 2012 -മുതല്‍ 2014 വരെ കെയ്റോ ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ഠിച്ചു. 2014-15 വര്‍ഷങ്ങളില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ രണ്ടാം സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ 2015 നവംബറിലാണ് ജിദ്ദയില്‍ ഹജ്ജ് കോണ്‍സുലായി നിയമിതനാവുന്നത്. ഡോ. ഷക്കീല ഖാത്തൂനാണ് ഭാര്യ.
https://www.facebook.com/Malayalivartha