ഇന്ത്യയിലെ ആദ്യസീപ്ലെയ്ന് ഇന്ധനം നിറയ്ക്കാന്‍ കൊച്ചിയിലിറങ്ങി
ഗുജറാത്തില്‍ ഈ മാസം 31-ന്് സര്‍വീസ് ആരംഭിക്കുന്ന ആദ്യ സീപ്ലെയ്ന്‍, സര്‍വീസിനായി ഗുജറാത്തിലേക്കു പോകുംവഴി ഇന്ധനം നിറയ്ക്കാന്‍ കൊച്ചിയില്‍ ഇറങ്ങി. കൊച്ചി കായലില്‍ വെണ്ടുരുത്തി പാലത്തിനു സമീപമാണ് സീപ്ലെയ്ന്‍ ഇറങ്ങിയത്. ഇന്ത്യയില്‍ ആദ്യമായി സീപ്ലെയ്ന്‍ സര്‍വീസ് ആരംഭിക്കുന്നത് ഗുജറാത്തിലാണ്.
സബര്‍മതി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാപ്രതിമ വരെയാണു സര്‍വീസ്. വിമാനം എത്തിക്കുന്നത് മാലിയില്നിന്നാണ്. ഗുജറാത്തിലേക്കുള്ള യാത്രക്കിടെ കൊച്ചിയിലും ഗോവയിലും ഇന്ധനം നിറയ്ക്കും.
സ്പൈസ് ജെറ്റ് കമ്പനിക്കാണ് വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും മേല്‍നോട്ടത്തില്‍ സര്‍വീസിന്റെ ചുമതല. റോഡ് മാര്‍ഗം യാത്രചെയ്യാന്‍ നാലുമണിക്കൂര്‍ വേണ്ടിടത്ത് സീപ്ലെയ്നില്‍ ഒരുമണിക്കൂര്‍കൊണ്ട് എത്തിച്ചേരാം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍വീസ് ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha