ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ സൈനിക ക്യാന്റീനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
സൈനിക ക്യാന്റീനുകള്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഒക്ടോബര്‍ 19-ന്് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശ മദ്യം, ഇലക്ട്രോണിക്സ്, മറ്റ് വസ്തുക്കള്‍ തുടങ്ങി ഇറക്കുമതിചെയ്യുന്ന സാമഗ്രികള്‍ വില്ക്കേണ്ടെന്ന്് 4,000 സൈനിക ക്യാന്റീനുകള്ക്ക്് നിര്‍ദ്ദേശം നല്‍കിയത്.
കര-വ്യോമ-നാവികസേനയുമായി മേയ്, ജൂലൈ മാസങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ചരക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചാരണത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്നും ഉത്തരവിലുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വിസമ്മതിച്ചു.
കാറ്റഗറികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് നിരോധിക്കേണ്ടതെന്ന് ഉത്തരവില്‍ കൃത്യമായി പറയുന്നില്ല. അതേസമയം, ഇറക്കുമതി ചെയ്യുന്ന മദ്യം പട്ടികയില്‍ ഉള്‍പ്പെടുമെന്നു വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha