യുഎസ് ഹെലികോപ്റ്റര്‍ നേപ്പാളില്‍ കാണാതായി, എട്ട് പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നതായി സൂചന

ഭൂചലനമുണ്ടായ നേപ്പാളില്‍ രക്ഷപ്രവര്‍ത്തനത്തിനെത്തിയ യുഎസ് ഹെലികോപ്റ്റര്‍ കാണാതായി. ആറ് അമേരിക്കന്‍ സൈനികരും രണ്ട് നേപ്പാളികളുമുള്‍പ്പെടെ എട്ടു പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം അറിവായിട്ടില്ല. ഹെലികോപ്റ്ററും അതിലുണ്ടായിരുന്നവരേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























