ആനകളെ എഴുന്നള്ളിക്കല്‍: നടപടി ക്രമങ്ങള്‍ പാലിക്കണമെന്നു സുപ്രീംകോടതി

ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. ബംഗളുരു ആസ്ഥാനമായ ഒരു സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റീസ് ദീപക് മിശ്രയുടെ ഉത്തരവ്. വന്യജീവി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചാല്‍ ആനയുടമകള്‍ക്കും ആഘോഷങ്ങളുടെ സംഘാടകര്‍ക്കുമെതിരേ കേസെടുക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പിനും ആനയുടമകളുടെ സംഘടനകള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസയച്ചു. ജൂണ്‍ 21നു മുമ്പു മറുപടി നല്‍കണമെന്നാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























