ബാലവേല നിയമത്തില്‍ ഭേദഗതി

ബാലവേല നിയമത്തിലെ ഭേദഗതിയ്ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 14 വയസിനുമുകളിലുള്ള കുട്ടികള്‍ക്കു കുടുംബ ബിസിനസുകളില്‍ ജോലി ചെയ്യാമെന്നു നിയമത്തില്‍ ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍ സുരക്ഷിത സാഹചര്യങ്ങളിലായിരിക്കണം ജോലി ചെയ്യിക്കേണ്ടതെന്നു നിബന്ധനയുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞു സീരിയല്‍, സിനിമ മേഖലകളില്‍ കുട്ടികള്‍ക്കു ജോലി ചെയ്യാമെന്നും നിയമത്തിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























