ഉപയോക്താക്കളെ കബളിപ്പിച്ച് വീണ്ടും ബിഎസ്എന്‍എലിന്റെ തമാശ

ബിഎസ്എന്‍എലിലേക്ക് ആളുകളെ ആകര്‍ഷിക്കാനായി പുതിയതായി തുടങ്ങിയ രാത്രികാല സൗജന്യവിളികള്‍ എല്ലാം സൗജന്യമല്ല. രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴുവരെ സൗജന്യമായി വിളിക്കാമെന്ന ആനുകൂല്യം എല്ലാ പ്ലാനുകള്‍ക്കും ലഭ്യമല്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഉപയോക്താക്കള്‍ ആശങ്കയിലായത്.
ബിഎസ്എന്‍എലിന്റെ ലാന്‍ഡ് ഫോണ്‍ കണക്ഷനുകളില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് രാത്രികാല സൗജന്യവിളി എന്ന ഓഫര്‍ അവതരിപ്പിച്ചത്. രാജ്യത്തൊട്ടാകെ ഏതു ഫോണിലേക്കും ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് ഈ സമയം സൗജന്യമായി വിളിക്കാം എന്നതാണ് ഓഫര്‍.
മറ്റു കമ്പനികളുടെ മൊബൈല്‍ ഫോണുള്‍പ്പെടെ എല്ലാ ഫോണിലേക്കും സൗജന്യമായി വിളിക്കാമെന്നാണ് ബിഎസ്എന്‍എല്‍ ഉറപ്പുതരുന്നത്. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു വിളിക്കുമ്പോള്‍ ഈടാക്കിയിരുന്ന അധിക നിരക്ക് ട്രായ് നിര്‍ദ്ദേശപ്രകാരം പിന്‍വലിച്ചതോടെയാണ് ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ വിളി എന്ന ആനുകൂല്യം കൊണ്ടുവന്നത്.
ഇതിനിടെയാണ് എല്ലാ പ്ലാനുകളിലും രാത്രിവിളി സൗജന്യം ലഭ്യമല്ല എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ബിഎസ്എന്‍എലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലൊന്നും സൗജന്യ വിളി ലഭ്യമല്ല എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസമാണ് ബിഎസ്എന്‍എലിനെതിരെ ഉയരുന്നത്. ഫ്രീയെന്നു കേട്ടപ്പോള്‍ ഉടനെ ചാടിവീണവര്‍ക്കൊക്കെ ഇതാകും അനുഭവമെന്നും സൈബര്‍ ലോകം കളിയാക്കുന്നു.
എന്നാല്‍, ചില ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകളില്‍ മാത്രമാണ് സൗജന്യ വിളിയുടെ ആനുകൂല്യം ലഭിക്കാത്തതെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന പ്ലാനുകള്‍ക്കൊക്കെ ഈ ആനുകൂല്യം ലഭ്യമാണെന്നാണ് ബിഎസ്എന്‍എല്‍ വിശദീകരിക്കുന്നത്.
ഓഫര്‍ ലഭ്യമല്ലാത്ത ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകള്‍ ഇവയാണ്:
ബിബിജി കോംബോ 345, 650, 850, 1111, 4500
ബിബിജി കോംബോ യുഎല്‍ 9450
യുഎല്‍ഡി 1050, 1050 (കമ്മിറ്റഡ്)
ബിബി ഹോം കോംബോ യുഎല്‍ഡി 1400
യുഎല്‍ഡി 1100
ഹോം യുഎല്‍ഡി 1499
ബിബി സ്‌പെഷല്‍ കോംബോ യുഎല്‍ഡി കെപി
യുഎല്‍ഡി 900
ബിബിജി കോംബോ 500, 599
ബിബിബിസിനസ് 1000
കോംബോ ജനറല്‍
ബിബിജി കോംബോ 749
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























