സന്ദര്‍ശനത്തിനായി മോഡി ചൈനയിലെത്തി, സാമ്പത്തിക സഹകരണത്തിനു പ്രധാനപ്പെട്ട ചില ധാരണകള്‍ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്ന് സൂചന

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയിലെത്തി. സാമ്പത്തിക സഹകരണത്തിനു പ്രധാനപ്പെട്ട ചില ധാരണകള്‍ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഇന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ജന്മനാടായ ഷിയാനിലാണു മോഡി ആദ്യം എത്തുക. അവിടെ ആറാം നൂറ്റാണ്ടിലെ ഒരു ബുദ്ധവിഹാരം മോഡി സന്ദര്‍ശിക്കും. പ്രസിഡന്റ് ഷി ചിന്‍പിംഗുമായി മോദി ഇന്നു കൂടിക്കാഴ്ച നടത്തിയേക്കും. വെള്ളിയാഴ്ചയാണു ബെയ്ജിംഗില്‍ ഔപചാരിക സ്വീകരണവും ചര്‍ച്ചകളും നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























