Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശമ്പളത്തില്‍ വമ്പന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി തന്നെ, പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം, മന്ത്രിസഭാ യോഗത്തിലാണ് പുതിയ ശമ്പള പരിഷ്‌കരണം

14 MAY 2015 11:08 AM IST
മലയാളി വാര്‍ത്ത.

ഏറ്റവും കൂടുതല്‍ ശമ്പളമുള്ള വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ പലരും പറയുന്ന ഒരേയൊരു ഉത്തരം പ്രധാനമന്ത്രിയുടെതായിരിക്കും. എന്നാല്‍ പ്രധാനമന്ത്രി തന്നെ കണ്ണും തള്ളിയിരിക്കുകയാണ് വെറൊരാളുടെ ശമ്പളം കേട്ടിട്ട്. ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയുടെ ശമ്പളം പ്രധാനമന്ത്രിയുടെതിനെക്കാളും ഇപ്പോള്‍ കൂടിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാര്‍ഷിക ശമ്പളം 19.20 ലക്ഷം രൂപയാണെങ്കില്‍ ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിക്ക് ഇനി മുതല്‍ 24.60 ലക്ഷം രൂപ ശമ്പളമായി കിട്ടും.17.22 ലക്ഷമായിരുന്നു ഇതിന് മുമ്പ് ശമ്പളം. മുഖ്യമന്ത്രി രഘുവര്‍ ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശമ്പളം പരിഷ്‌കരണം കൊണ്ട് വന്നിരിക്കുന്നത്.
ഇനി മുതല്‍ മുഖ്യമന്ത്രിക്കു മാസശമ്പളം രണ്ടുലക്ഷത്തിലേറെ രൂപയാണ്. ശമ്പളത്തിലും മറ്റാനുകൂല്യങ്ങളിലും മൂന്നിരട്ടിയിലേറെയാണു വര്‍ധനവ് ഉണ്ടായിരിക്കുന്നത്. മന്ത്രിസഭാംഗങ്ങളുടെ ശമ്പളവും ഒട്ടും മോശമല്ല. വര്‍ഷത്തില്‍ 21.60 ലക്ഷം. നിലവില്‍ ഇതു 15.30 ലക്ഷമായിരുന്നു. മന്ത്രിമാര്‍ക്കൊപ്പം തന്നെയാണ് എംഎല്‍എമാരുടെ ശമ്പളവും. വര്‍ഷത്തില്‍ 21.64 ലക്ഷം. പതിനൊന്നു ലക്ഷത്തില്‍ നിന്നാണ് ഈ വമ്പന്‍ കുതിച്ചുചാട്ടം. നിലവില്‍ മാസം 89,000 രൂപ ശമ്പളം വാങ്ങിയിരുന്ന പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും ഇനി മാസം ഒന്നേമുക്കാല്‍ ലക്ഷം രൂപ കിട്ടും.
ഡപ്യൂട്ടി സ്പീക്കര്‍ക്ക് ഒന്നരലക്ഷവും. ഇതുവഴി സംസ്ഥാന ഖജനാവിനു 13 കോടി രൂപ പ്രതിവര്‍ഷം അധികബാധ്യത വരും. ഇതിനു പുറമേ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയവും വര്‍ധിപ്പിക്കുകയും ചെയ്തു. മാവോയിസ്റ്റ് ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടാല്‍ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ നല്‍കും. എന്നാല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് മാസശമ്പളമായി കിട്ടുന്നത് വെറും 51,009 രൂപയാണ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കു മാസം രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളം കിട്ടുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം 51,009 രൂപ മാത്രമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഈ ശമ്പളം ലഭിക്കുമ്പോള്‍ ഏറ്റവും ജൂനിയറായ മന്ത്രിക്ക് ഇതില്‍ നിന്നു രണ്ടായിരത്തോളം രൂപ കുറവു വരും. മറ്റു മന്ത്രിമാരുടെ ശമ്പളം ഇതിനുള്ളില്‍ വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (20 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends