തിഹാര്‍ ജയിലില്‍ രണ്ടു പ്രതികള്‍ മരിച്ചനിലയില്‍

തിഹാര്‍ ജയിലില്‍ രണ്ടു തടവുകാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. റിതേഷ്(32), അമിത്(26) എന്നിവരാണ് മരിച്ചത്. എട്ടാം നമ്പര്‍ ജയിലിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടത്തെിയത്. ഇരുവരും കൊലപാതക കേസിലെ പ്രതികളാണ്. തടവുകാര്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. 2014 ല്‍ തിഹാര്‍ ജയിലില്‍ 25 തടവുകാരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























