ഇന്ധന വില കുത്തനെ കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കൂടിയതിനാലാണ് വില കൂട്ടുന്നതെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. പുതുക്കിയ വില ശനിയാഴ്ച മുതല്‍ നിലവില്‍ വരും. മെയ് ഒന്നാം തീയതിയും പെട്രോള്‍ ഡീസല്‍ വില കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 3.96 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയുമാണ് അന്ന് കൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























