ഈ സെല്‍ഫിക്ക് തീ പിടിച്ചു... മോഡി ലീ സൗഹൃദ സെല്‍ഫി ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സെല്‍ഫിയെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍

ഇപ്പോള്‍ ഈ സെല്‍ഫിയാണ് ലോകമെങ്ങും സംസാര വിഷയം. നൂറ് കോടിയുടെ മുകളില്‍ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍. പോരാത്തതിന് അയല്‍ക്കാരും. ഒരുമിച്ച് കൈകോര്‍ത്ത് മുന്നേറാം എന്ന് തീരുമാനിച്ചാല്‍ അത് ചരിത്രത്തിലെ ഏറ്റവും ശക്തമായ തീരുമാനം ആകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെ കാലങ്ങളായി വന്‍ ശത്രുതയിലായിരുന്ന രണ്ടു രാജ്യങ്ങളുടെ കൂടിച്ചേരലോടെ പേടിയോടെ നോക്കിക്കാണുകയാണ് മറ്റ് വന്‍ ശക്തികള്‍.
ഏഷ്യയിലെ വന്‍ശക്തികളാണെന്ന ധാരണയില്‍ ഒരുമിച്ച് മുന്നേറാനായി സഹകരണ കരാറുകളും ചര്‍ച്ചകളുമായി ഇന്ത്യയും ചൈനയും പോകാനുള്ള തീരുമാനമെടുത്തതിനുശേഷം രണ്ടു രാജ്യത്തിലെയും വന്‍ നേതാക്കളെ ഒറ്റ ഫ്രെയിമില്‍ കൊള്ളിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെടുത്ത സൗഹൃദ സെല്‍ഫി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍.
ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാംഗുമായുള്ള സെല്‍ഫി ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ സെല്‍ഫിയായും ഇത് മാറിയിരുന്നു. ആ സെല്‍ഫി വെറുമൊരു സെല്‍ഫി അല്ലെന്നാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അഭിപ്രായപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സെല്‍ഫി എന്നാണ് പ്രമുഖ അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ വിലയിരുത്തി. മോഡി ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സെല്‍ഫിയാണ് എടുത്തതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ അഭിപ്രായപ്പെട്ടത്. ലോകത്തെ രണ്ട് വലിയ രാജ്യങ്ങളെ ഒറ്റ ഫ്രെയിമില്‍ ഉള്‍ക്കൊള്ളിച്ചതായിരുന്നു ആ സെല്‍ഫി. പരസ്പ്പരം അറിയാവുന്നവര്‍, അതുകൊണ്ട് മേഖലയിലെ രാഷ്ട്രശക്തിയെ കൂടി വെളിവാക്കുന്നതാണ് ഈ സെല്‍ഫിയെന്നാണ് പത്രം അവകാശപ്പെട്ടത്.
ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ ലോകത്തിന്റെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നുവരുമെന്ന കാര്യവും അമേരിക്കന്‍ പത്രം ഓര്‍മ്മപ്പെടുത്തുന്നു. നരേന്ദ്ര മോഡി ട്വിറ്ററില്‍ ഇട്ട ചിത്രം രണ്ട് മണിക്കൂര്‍ കൊണ്ട് 2,200 പേര്‍ ഷെയര്‍ ചെയ്ത കാര്യം ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ സെല്‍ഫി എന്നാണ് ഫോബ്‌സ് മോഡി എടുത്ത സെല്‍ഫിയെ വിശേഷിപ്പിച്ചത്. മോഡിയും ലീയും അവരുടെ രാജ്യത്തെ സാമ്പത്തിക ഉണര്‍വിലേക്ക് നയിക്കുന്നു എന്ന അഭിപ്രായവും ഫോബ്‌സ് റിപ്പോര്‍ട്ടിലുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുള്ള നേതാവാണ് മോഡിയെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.
സിഎന്‍ബിസിയും ലോകത്തിലെ ഏറ്റവും ശക്തിയേറിയ സെല്‍ഫിയെന്നാണ് മോഡിയുടെ സെല്‍ഫിയെ അടയാളപ്പെടുത്തിയത്. ആ ചിത്രത്തില്‍ നിന്നും തന്നെ എത്രത്തോളം ശക്തിമത്താണ് കാര്യങ്ങളെന്ന് വ്യക്തമാണെന്നും സിഎന്‍സിബി റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ സമ്പത്തില്‍ അമേരിക്കയെയും അടുത്തിടെ ചൈന പിന്നിലാക്കിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇന്ത്യയും ചൈനയും കൂടുതല്‍ അടക്കുന്നത് അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ ആശങ്കയോടെയാണ് കാണുന്നതും. അതുകൊണ്ട് തന്നെയാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ മോഡിയും ലീയും ഒരുമിച്ചുള്ള സെല്‍ഫിക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























