മുന് എംപിയും ഡിഎംകെ നേതാവുമായ കെ.പി. രാമലിംഗം ബിജെപിയില് ചേര്ന്നു; രാമലിംഗം ബിജെപി അംഗത്വം സ്വീകരിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന് എല്. മുരുകന്റെ സാന്നിധ്യത്തിൽ

മുന് എംപിയും ഡിഎംകെ നേതാവുമായ കെ.പി. രാമലിംഗം ബിജെപിയില് ചേര്ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന് എല്. മുരുകന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്ട്ടി അംഗത്വം സ്വീകരിച്ചത്.
ഈ വര്ഷം ആദ്യം രാമലിംഗത്തെ പാര്ട്ടിയില് നിന്നും സസ്പെന്ഡ് ചെയ്തിരുന്നു. എം.കെ. അഴഗിരിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ ബിജെപിയിലേക്കു കൊണ്ടുവരാന് ശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha