കെജരിവാളിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി, കെജരിവാള്‍ നക്‌സലൈറ്റാണ്, ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ നക്‌സലൈറ്റ് എന്നു വിശേഷിപ്പിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വീണ്ടും രംഗത്ത്. ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കേജരിവാള്‍ സൃഷ്ടിച്ചതാണെന്നും ഇത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേജരിവാളിനു താത്പര്യമില്ല. ഡല്‍ഹിയില്‍ സൗജന്യ വൈ-ഫൈ എന്ന വാഗ്ദാനം ഇതിനൊരുദാഹരണമാണെന്നും സ്വാമി പറഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണു കേജരിവാളിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതു രണ്ടാം തവണയാണു സുബ്രഹ്മണ്യന്‍ സ്വാമി കേജരിവാളിനെ നക്‌സലൈറ്റ് എന്നു വിശേഷിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























