കര്‍ണാടകയില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രി 4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റില്‍

കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രി റോഷന്‍ ബെയ്ഗിനെ 4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി റോഷനെ സിബിഐ വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ റോഷനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കര്‍ണാടക ആസ്ഥാനമായുള്ള ഐഎംഎയും സഹ സ്ഥാപനങ്ങളും ചേര്‍ന്ന് വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിരവധി ആളുകളെ കബളിപ്പിച്ചുവെന്നാണ് കേസ്.
കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ നേരത്തെ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























