പട്‌ന വിമാനത്താവളത്തില്‍ ചട്ടം ലംഘിച്ച കേന്ദ്രമന്ത്രിയെ വനിതാ ഇന്‍സ്‌പെക്ടര്‍ തടഞ്ഞുനിര്‍ത്തി

നിയമം ലംഘിച്ചാല്‍ കേന്ദ്രമന്ത്രിയെയാലും പിടികൂടുമെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാറിലെ ഒരു വനിതാ ഇന്‍സ്‌പെക്ടര്‍. പട്‌ന വിമാനത്താവളത്തില്‍ ചട്ടം ലംഘിച്ച് എക്‌സിറ്റ് വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി രാം കൃപാല്‍ യാദവിനെയാണ് ഇന്‍സ്‌പെക്ടര്‍ പിടികൂടിയത്. വളരെ തിടുക്കമുണ്ടെന്നും തന്നെ മാത്രം ഉള്ളിലേക്ക് കടത്തിവിടമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ വഴങ്ങാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ മേലധികാരികളുമായി വോക്കി ടോക്കിയിലൂടെ ആശയ വിനിമയം നടത്തിയ ഇന്‍സ്‌പെക്ടര്‍ തന്റെ തീരുമാനം മാറ്റാനാകില്ലെന്ന് മന്ത്രിയെ അറിയിച്ചു.
തന്റെ നടപടി തെറ്റായി പോയെന്ന് രാം കൃപാല്‍ യാദവ് പിന്നീട് പ്രതികരിച്ചു. എക്‌സിറ്റ് ഗേറ്റിലൂടെ അകത്തേക്ക് പോകാന്‍ ശ്രമിക്കരുതായിരുന്നു. ആ സമയം താന്‍ വളരെ തിടുക്കത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായ ബന്ദാരൂ ദത്തത്രേയയെ സ്വീകരിക്കാനാണ് യാദവ് വിമാനത്താവളത്തില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























