ബോളിവുഡ് ലഹരിമരുന്ന് കേസ്: റെയ്ഡിനിടെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സംഘത്തിന് നേരെ ലഹരി മാഫിയ ആക്രമണം നടത്തി
ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കും സംഘത്തിനും നേരെ ലഹരിമാഫിയയുടെ ആക്രമണം.
50 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാത്രി വൈകി അന്ധേരിക്കടുത്ത് ഗോരേഗാവില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കവേ ആക്രമിച്ചത്. 2 എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
50 പേരുടെ സംഘം ലഹരി ഇടപാടുകാരെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ തടഞ്ഞ് ആക്രമിക്കുകയുമായിരുന്നു. ഗോരേഗാവ് പൊലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തെത്തുടര്‍ന്നാണ് അഞ്ചംഗ എന്‍സിബി സംഘം റെയ്ഡിനിറങ്ങിയത്.
സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദീപിക പദുക്കോണ്‍ അടക്കമുള്ള താരങ്ങളെയും ബോളിവുഡിലെ മറ്റു പ്രമുഖരെയും ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha