കെനിയയില്‍ കോളറ പടരുന്നു: മരണം 65 ആയി, 3,234 പേര്‍ക്ക് രോഗം ബാധിച്ചു

കെനിയയില്‍ പടര്‍ന്നു പിടിക്കുന്ന കോളറ ബാധിച്ച് മരിച്ചവരുടെ എണ്ണം 65 ആയി. 3,234 പേര്‍ക്ക് രോഗം ബാധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച ആറു പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞയാഴ്ച 326 പേരില്‍ രോഗം പുതിയതായി കണ്ടെത്തിയതായും കാബിനറ്റ് സെക്രട്ടറി ജെയിംസ് മചാരിയ പറഞ്ഞു. കെനിയയിലെ പടിഞ്ഞാറന്‍ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് കോളറ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























