ഭർത്താവിന് ആ സ്വഭാവം ഉണ്ടെന്ന് സംശയം.... ടെക്കി യുവാവിനെ കസേരയില്‍ കെട്ടിയിട്ട് പച്ചയ്ക്ക് കത്തിച്ചത് ഭാര്യയും കൂട്ടാളികളും.... സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്... ഭാര്യ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയിലായതോടെ പുറത്ത് വരുന്നത്...

സോഫ്റ്റ് വെയർ എൻജിനീയറായ രാചർല പവൻകുമാറാണ്(40) കൊല്ലപ്പെട്ടത്. സംഭവത്തിൽ പവൻ കുമാറിന്റെ ഭാര്യ കൃഷ്ണവേണിയെയും ബന്ധുക്കളായ ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി കൃഷ്ണവേണിയും കുടുംബവും താമസിക്കുന്ന വീട്ടിൽവെച്ചാണ് അതിദാരുണമായ കൊലപാതകം നടന്നത്. പവൻകുമാർ ദുർമന്ത്രവാദം നടത്തിയെന്ന സംശയത്തിലാണ് ഭാര്യവീട്ടുകാർ യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പവൻകുമാറിന്റെ ഭാര്യാസഹോദരനായ ജഗൻ 12 ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ജഗന്റെ മരണത്തിന് കാരണം പവൻകുമാറിന്റെ ദുർമന്ത്രവാദമാണെന്ന് കൃഷ്ണവേണിയുടെ കുടുംബാംഗങ്ങൾ വിശ്വസിച്ചു. തിങ്കളാഴ്ച ഭാര്യവീട്ടിലെത്തിയ പവൻകുമാറിനെ കൃഷ്ണവേണിയുടെ മാതാപിതാക്കളും ജഗന്റെ ഭാര്യയും മറ്റു ബന്ധുക്കളും ചേർന്ന് കസേരയിൽ കെട്ടിയിട്ടു. തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പവൻകുമാറിന്റെ പിതാവ് പരാതി നൽകിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൃഷ്ണവേണിയുടെ ബന്ധുക്കൾ പെട്രോൾ വാങ്ങിവരുന്നതും വീട്ടിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.
തുടർന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. അതേസമയം, കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നായിരുന്നു കൃഷ്ണവേണിയുടെ പ്രതികരണം. പവൻകുമാറും തന്റെ വീട്ടുകാരുമായി നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. 12 ദിവസം മുമ്പ് സഹോദരൻ മരിച്ചതിനെ തുടർന്നാണ് താൻ വീട്ടിലേക്ക് വന്നത്. ഭർത്താവ് വീട്ടിലേക്ക് വന്നാൽ ആക്രമിക്കപ്പെടുമെന്ന് ഭയന്നിരുന്നു.
അതിനാൽ ഭർത്താവിനോട് വീട്ടിലേക്ക് വരേണ്ടെന്ന് പറഞ്ഞതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഹോദരഭാര്യയായ സുമലതയും മറ്റുള്ളവരും ചേർന്ന് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ജഗന്റെ മരണത്തിന് കാരണം തന്റെ ഭർത്താവിന്റെ ദുർമന്ത്രവാദമാണെന്ന് ആരോപിച്ചായിരുന്നു അവരുടെ ഉപദ്രവം. തിങ്കളാഴ്ച ഭർത്താവിനെ തീകൊളുത്തിയപ്പോൾ നിലവിളി കേട്ട് താൻ ഓടിയെത്തി.
മുറിയിലാകെ പുക പടർന്നിരുന്നു. വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ആവശ്യപ്പെട്ടു. സഹായത്തിനായി അലറിവിളിച്ചെങ്കിലും ആരും സഹായിച്ചില്ല. ഇതിനിടെ താൻ ബോധരഹിതയായെന്നും കൃഷ്ണവേണി പറഞ്ഞു. ഭർത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയത് സഹോദരഭാര്യയായ സുമലതയാണെന്നും അവർ ആരോപിച്ചു.
https://www.facebook.com/Malayalivartha