രാജ്‌നാഥ്‌സിംഗ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും, ഡല്‍ഹി ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച്ച

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. തിങ്കളാഴ്ച രണ്ടിനാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ താത്ക്കാലിക ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ ലഫ് ഗവര്‍ണര്‍ നിയമിച്ചതോടെയാണു വിവാദങ്ങള്‍ക്കു തുടക്കമായത്.
തുടര്‍ന്നു ശകുന്തള ഗാംലിനെ ചീഫ് സെക്രട്ടറിയായി നിയമിച്ച് ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേജരിവാള്‍ പുറത്താക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. കേജരിവാളും ലഫ്റ്റനന്റ് ഗവര്‍ണറും രാഷ്ട്രപതിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനാണു രാജ്‌നാഥ് സിംഗ് രാഷ്ട്രപതിയെ കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























