ഹൈദരാബാദില്‍ എടിഎമ്മിനുള്ളില്‍ യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും കവര്‍ന്നു

ഹൈദരാബാദില്‍ എടിഎമ്മിനുള്ളില്‍ യുവതിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച. യൂസഫ്ഗുഡയിലുള്ള എടിഎം കൗണ്ടറിലാണു സംഭവം. പണം പിന്‍വലിക്കുന്നതിനായി എടിഎമ്മിനകത്തു പ്രവേശിച്ച യുവതിയുടെ പിന്നാലെയെത്തിയയാള്‍ അന്തരീക്ഷത്തിലേയ്ക്കു വെടിവയ്ക്കുകയും തുടര്‍ന്നു തോക്കു ചൂണ്ടി യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവരുകയുമായിരുന്നു. 25 വയസുകാരിയായ യുവതി കോള്‍ സെന്റര്‍ ജീവനക്കാരിയാണ്. യുവതി സുരക്ഷിതയാണെന്നു പോലീസ് അറിയിച്ചു. എടിഎമ്മിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിനു പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























