ജയലളിത 23ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും

എ.ഐ.എ.ഡി.എം.കെ അധ്യക്ഷ ജെ. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി 23ന് ശനിയാഴ്ച ചുമതലയേല്‍ക്കും. 22ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സെന്റനറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം രാജിക്കത്ത് കൈമാറുമെന്നും പാര്‍ട്ടി വക്താവ് സി.ആര്‍ സരസ്വതി അറിയിച്ചു. ജയലളിതയ്ക്ക് മത്സരിക്കുന്നതിനായി ആര്‍.കെ നഗര്‍ എം.എല്‍.എയായിരുന്ന പി.വെട്രിവേല്‍ രാജിവച്ചിരുന്നു. എന്നാല്‍ ഡി.എം.കെ അടക്കമുള്ള കക്ഷികള്‍ നടത്തുന്ന അനാവശ്യമായ ചര്‍ച്ചകള്‍ ജയലളിതയെ ഭയന്നാണെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























