രാജസ്ഥാനില്‍ അതിശക്തമായ പൊടിക്കാറ്റില്‍ നിരവധി പേര്‍ മരിച്ചു

രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 19 ആയി. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ശക്തമായ പൊടിക്കാറ്റില്‍ ഒട്ടേറെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. ബിക്കാനര്‍, നാഗോര്‍, ജോധ്പൂര്‍, ആള്‍വാര്‍ എന്നീ മേഖലകളിലാണു കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വസുന്ധര രാജെ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























