പരീക്ഷണം വിജയിച്ചു... ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനം ഹൈവേയില്‍ ഇറക്കി, മഥുരയ്ക്കു സമീപം യമുന എക്സ് പ്രസ് വേയിലാണ് പോര്‍വിമാനം ഇറക്കിയത്

ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി ദേശീയപാതയില്‍ പോര്‍വിമാനം വിജയകരമായി ഇറക്കി. മഥുരയ്ക്കു സമീപം യമുന എക്‌സ്പ്രസ് വേയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 പോര്‍വിമാനം വിജയകരമായി ലാന്‍ഡ് ചെയ്തത്. പുലര്‍ച്ചെ 6.40 നാണ് വിമാനം ലാന്‍ഡ് ചെയ്തത്. യുദ്ധസാഹചര്യങ്ങളില്‍ വിമാനത്താവളങ്ങള്‍ക്കുപരിയായി മറ്റ് സാധ്യതകള്‍ തേടേണ്ടി വന്നാല്‍ വേണ്ട ഉപയോഗക്ഷമതയാണ് ഇതിലൂടെ വിലയിരുത്തിയത്.
വിമാനം ആറുവരിയുളള എക്‌സ്പ്രസ് വേയില്‍ ഇറക്കുന്നതിനായി താല്‍ക്കാലികമായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍, സുരക്ഷാ സൗകര്യങ്ങള്‍, ആംബുലന്‍സുകള്‍, പക്ഷികളെ അകറ്റുന്നതിനുള്ള സംവിധാനം, ലൈറ്റിങ് യൂണിറ്റുകള്‍ തുടങ്ങിയവയും വ്യോമസേന റോഡിനു സമീപം എത്തിച്ചു.
ആദ്യ തവണ ഹൈവേയുടെ 100 മീറ്റര്‍ വരെ ഉയരത്തില്‍ വന്നു പോയി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഒരു മിനിറ്റിനു ശേഷം രണ്ടാം ദൗത്യത്തില്‍ വിജയകരമായി വിമാനം നിലത്തിറക്കിയത്. രാജ്യത്തെ മറ്റു ചില ദേശീയ പാതകള്‍ കൂടി ഇത്തരത്തില്‍ വിമാനമിറക്കാന്‍ ആകും വിധം സജ്ജമാക്കാന്‍ പദ്ധതിയുണ്ടെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























