ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍ വിമാനം റോഡിലിറക്കി

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം നിരത്തിലിറക്കി. വ്യോമസേനയുടെ മിറാഷ് 2000 പോര്‍വിമാനമാണ് ഇന്നലെ 6.40നു നോയിഡയിലെ യമുന എക്‌സ്പ്രസ് ഹൈവേയിലിറക്കിയത്. അടിയന്തരഘട്ടങ്ങളില്‍ പോര്‍ വിമാനങ്ങള്‍ റോഡിലിറക്കാനാവുമോ എന്നു പരീക്ഷിക്കുന്നതിനായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ വ്യോമ സേന വിമാനം നിരത്തിലിറക്കിയത്.
ആഗ്രയ്ക്കും ഗ്രേറ്റര്‍ നോയിഡയ്ക്കും ഇടയിലുള്ള എക്‌സ്പ്രസ് ഹൈവേയിലെ മൂന്നു കിലോമീറ്റര്‍ ഭാഗത്തായിരുന്നു റോഡ് റണ്‍വേയാക്കി വ്യോമസേനയുടെ പരീ ക്ഷണം. വിജയകരമായിരുന്നു പരീക്ഷണമെന്നു വ്യോമസേന വ്യക്തമാക്കി.
ആദ്യം 100 മീറ്റര്‍ ഉയരത്തില്‍ താഴ്ന്നു പറന്നു നിരീക്ഷണം നടത്തിയേശഷമാണ്് ആറുവരിപ്പാതയില്‍ വിമാനം ഇറക്കിയത്. റോഡില്‍ ലാന്‍ഡ് ചെയ്യുന്നതിനു മുമ്പു പ്രദേശത്തു വ്യോമസേനയുടെ ഹെലികോപ്ടര്‍ നിരീക്ഷണം നടത്തിയിരുന്നു. അത്യാവശ്യ സുരക്ഷാക്രമീകരണങ്ങള്‍ നേരത്തെ ഒരുക്കു കയും ചെയ്തു. വിദേശരാജ്യങ്ങളില്‍ യുദ്ധവിമാനങ്ങള്‍ റോഡിലിറക്കാറുണ്ടെന്നും ഇന്ത്യയിലെ മറ്റു പ്രധാന സ്ഥലങ്ങളില്‍ യുദ്ധവിമാനം ഇറക്കാവുന്ന വിധം ദേശീയ പാതകള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും വ്യോമസേനാ അധികൃതര്‍ അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























