Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എല്ലാമേ എന്‍ അമ്മ താന്‍... ജയലളിതയ്ക്കായി പനീര്‍ ശെല്‍വം വഴി മാറുന്നത് രണ്ടാം തവണ, എല്ലാം അമ്മയുടെ അനുഗ്രഹമെന്ന് പനീര്‍ശെല്‍വം

22 MAY 2015 10:43 AM IST
മലയാളി വാര്‍ത്ത.

തമിഴ് ജനങ്ങള്‍ക്ക് മാത്രമല്ല തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് ജയലളിതയാണ് എല്ലാം. പനീര്‍ശെല്‍വം ജയലളിതയെ സ്‌നേഹത്തോടെ വിളിക്കുന്നത് അമ്മ എന്നാണ്. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിതയ്ക്കായി പനീര്‍ സ്ഥാനം ഒഴിയുന്നത് ഇത് രണ്ടാം തവണയാണ്. സ്വന്തം അമ്മയല്ലെങ്കിലും തലൈവിയ്ക്കും പനീര്‍ ശെല്‍വത്തിനുമിടയില്‍ ഉള്ളത് ശക്തമായ അമ്മ മകന്‍ ബന്ധമാണ്.

മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ അമ്മ പറഞ്ഞാല്‍ എനിക്കത്    അനുസരിക്കാതിരിക്കാന്‍ പറ്റില്ലെന്നും ശെല്‍വം പറയുന്നു. ജയലളിതയുടെ മന്ത്രിസഭയില്‍ ശെല്‍വത്തിനുള്ളത് പഴയ ധനമന്ത്രി സ്ഥാനമാണ്. ജീവിതം തന്നെ ജയലളിതയ്ക്കായി മാറ്റി വച്ച വ്യക്തിത്വമാണ് ശെല്‍വം. 2002 മാര്‍ച്ച് 1 നാണ് ജയലളിതയ്ക്കു വേണ്ടി ശെല്‍വം മുഖ്യമന്ത്രി സ്ഥാനം ആദ്യം രാജിവച്ചത്.
കൊടൈക്കനാല്‍ പ്ലസന്റ് സ്‌റ്റേ ഹോട്ടല്‍ കേസില്‍ ജയലളിതയ്ക്ക് രണ്ടു വര്‍ഷം ശിക്ഷ ലഭിച്ചപ്പോള്‍ 2001 സെപ്തംബര്‍ 21നാണ് മുതിര്‍ന്ന നേതാക്കളെ പിന്തള്ളി പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്. ശിക്ഷിക്കപ്പെട്ടിട്ടും ജയലളിതയെ, അന്നത്തെ ഗവര്‍ണര്‍ ഫാത്തിമ ബീബി മുഖ്യമന്ത്രിയാക്കി വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ജയയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നു. തുടര്‍ന്നാണ് പനീര്‍ശെല്‍വത്തിന് ഭാഗ്യം വന്നത്. ജയലളിതയുടെ ബിനാമിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ശെല്‍വത്തെ വിശേഷിപ്പിക്കുന്നത്. ജയലളിത സമ്മതിച്ചിട്ട് പോലും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ ശെല്‍വം ധൈര്യപ്പെട്ടില്ല.\"\"
ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് മൈക്കിന് മുന്നില്‍ നിര്‍ത്താതെ കരഞ്ഞത് ഇപ്പോഴും പലരും ഓര്‍ക്കുന്നു. അതില്‍ നിന്നും പലര്‍ക്കും മനസിലായി തലൈവിയോട് ശെല്‍വത്തിന് എത്രമാത്രം സ്‌നേഹമുണ്ടെന്ന്. തലൈവിയോട് തീരാത്ത കടപ്പാടാണ് തനിക്കുള്ളതെന്നും അടുത്തിടെ ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും, താന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന മുറി തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസായി ശെല്‍വം ഉപയോഗിച്ചത്.
നിയമസഭയിലും ജയയുടെ സ്ഥാനം ഒഴിച്ചിടാന്‍ പനീര്‍ശെല്‍വം പ്രത്യേകം ശ്രദ്ധിച്ചു. ചുരുക്കത്തില്‍ ജയലളിതയുടെ അഭാവത്തില്‍ ഭരണവും മന്ത്രിസഭയും പേരിനു മാത്രമാണ് പനീര്‍ശെല്‍വം നടത്തിക്കൊണ്ടു പോയത്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജയലളിതയെ 2014 സെപ്തംബര്‍ 27ന് നാലു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടപ്പോഴും പനീര്‍ശെല്‍വം നിലപാടുകളില്‍ ഉറച്ച് നിന്നു. 21 ദിവസം ജയലളിത ജയിലില്‍ കിടന്ന ജയലളിതയുടെ സുഖവിവരം അന്വേഷിക്കാനും പനീര്‍ശെല്‍വം ഓടിയെത്തിയിരുന്നു.
ഭരണം എങ്ങനെ കൊണ്ടു പോവണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പോലും ജയലളിതയില്‍ നിന്നാണ് തേടിയിരുന്നത്. തമിഴ്‌നാട്ടിലെ പെരിയകുളത്ത് ജനിച്ച അറുപത്തിനാലുകാരനായ പനീര്‍ശെല്‍വം 1996ല്‍ പെരിയകുളം മുനിസിപ്പാലിറ്റി ചെയര്‍മാനായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 2001ല്‍ പെരിയകുളത്ത് നിന്ന് തന്നെ ജയിച്ച് നിയമസഭയിലെത്തി പൊതുമരാമത്ത് മന്ത്രിയായി. 2001ലാണ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. 2006 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ.ഡി.എം.കെയ്ക്ക് കനത്ത പരാജയം നേരിടേണ്ടി വന്നതോടെ പനീര്‍ശെല്‍വം രണ്ടാഴ്ച പ്രതിപക്ഷ നേതാവായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (24 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (24 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (29 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (33 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends