കുട്ടികളുടെ ഭക്ഷണത്തില്‍ സര്‍വത്ര മായം; ശീതള പാനീയങ്ങളില്‍ ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കള്‍

കുട്ടികളോട് സ്‌നേഹമുള്ള മാതാപിതാക്കള്‍ അവര്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങി കൊടുക്കാറുണ്ട്. ഇനി മക്കള്‍ക്ക് വിഷം വാങ്ങി മാതാപിതാക്കള്‍ നല്‍കാറുണ്ടോ എങ്കില്‍ അറിഞ്ഞുകൊള്ളുക നിങ്ങള്‍ മക്കള്‍ക്ക് വാങ്ങി നല്‍കുന്നവയില്‍ മിക്കതിലും ഒളിച്ചിരിക്കുന്നത് മാരക വിഷങ്ങളാണ്. ബഹുരാഷ്ട്ര കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ളവയിലാണ് മായം അടങ്ങിയിരിക്കുന്നത്. ഇങ്ങനെയുള്ള ഉല്‍പ്പനങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടയാണ് ഏതാനും ദിവസങ്ങളായി ഫ്ുഡ്‌സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ സ്വീകരിക്കുന്നത്.
കേരളത്തില്‍ കുട്ടികള്‍ കഴിക്കുന്ന ചില ശീതള പാനീയങ്ങളില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ചില കമ്പനികളുടെ പാനീയങ്ങളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്തരം ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കുട്ടികളുടെ നാഡീവ്യൂഹത്തെ പോലും ബാധിക്കുന്ന വിധത്തിലുള്ള രാസവസ്തുക്കള്‍ ഭക്ഷ്യസാധനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍, തങ്ങളുടെ നിലപാട് വിശദീകരിച്ച് മറ്റുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ മാഗിയിലെ രാസവസ്തുക്കളുടെ സാന്നിധ്യത്തിലെ ഉയര്‍ന്ന നിലയ്ക്ക് പിന്നാലെയാണ് ശീതള പാനീയങ്ങളിലും വിഷാംശങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 300 കമ്പനികളുടെ വിവിധ ഉത്പന്നങ്ങളില്‍ മായം ചേര്‍ത്തതായി കണ്ടെത്തി. ബഹുരാഷ്ട്ര ബ്രാന്‍ഡുകളിലാണ് മായം കണ്ടെത്തിയിരിക്കുന്നത്. കുട്ടികളുടെ പ്രിയഭക്ഷണമായ ഐസ്‌ക്രീമിലും മായം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
കുട്ടികളുടെ ആരോഗ്യത്തിനായി നല്‍കുന്ന വിറ്റാമിന്‍ ഗുളികളിലും ആരോഗ്യത്തെ ബാധിക്കുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തില്‍ ഞെട്ടിക്കുന്നതാണ്. വിറ്റാമിന്‍ ഗുളികകളില്‍ ചോക്കുപൊടിയും രാസവസ്തുക്കളുമാണ് മായമായി ചേര്‍ക്കുന്നത്. കുട്ടികളുടെ ഐസ്‌ക്രീമുകളില്‍ കളറിന്റെ പേരിലാണ് മായം. കാന്‍സറിന് പോലും കാരണമാകുന്ന വസ്തുക്കളാണ് ഇവയില്‍ ഉള്ളത്. ശീതള പാനീയങ്ങളില്‍ കളര്‍ കൂട്ടാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവ് കൂടുതലാണെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ചിപ്‌സ്, ഐസ്‌ക്രീം പോലുള്ള ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ബാക്ടീരിയകളുടെ തോത് വര്‍ദ്ധിച്ചതായും വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























