പനി മാറാന്‍ 2 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ \'ഡോക്ടര്‍\' നടത്തിച്ചു!

അന്ധവിശ്വാസങ്ങള്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ജനതയാണ് ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ഇന്നുമുള്ളത്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് ആസ്സാമില്‍ നിന്നും പുറത്തുവന്നിട്ടുള്ള ഒരു വീഡിയോ.
പനി ബാധിച്ച രണ്ടുമാസം മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കേണ്ടതിനു പകരം മന്ത്രവാദിനിയുടെ അടുക്കല്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആ നവജാതശിശുവിന്റെ പനി മാറാന്‍ അവര്‍ കല്‍പ്പിച്ച ചികില്‍സാവിധിയായിരുന്നു ഏറെ വിചിത്രം.
ജനിച്ചു കണ്ടു ദിവസം മാത്രമായ ആ കുഞ്ഞിനെ നടത്തിച്ചാല്‍ അതിന്റെ പനി മാറുമെന്ന് അവര്‍ ആ കുഞ്ഞിന്റെ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. എങ്ങനെയെങ്കിലും കുഞ്ഞിന്റെ പനി മാറിക്കിട്ടിയാല്‍ മതി എന്നു വിചാരിച്ചിരുന്ന മാതാപിതാക്കള്‍ കുഞ്ഞിനെ ആ മന്ത്രവാദിനിയുടെ കൈയ്യിലേല്‍പ്പിച്ചു.
തലയുറച്ചിട്ടില്ലാത്ത ആ കുഞ്ഞിന്റെ തലക്കു പിന്നില്‍ കൈകൊണ്ട് താങ്ങി അതിനെ തള്ളുന്നതായാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വെളിപ്പെടുത്തുന്നത്. പൂര്‍ണ്ണനഗ്നനായി ഉച്ചത്തില്‍ കരയുന്ന കുട്ടിയെ നോക്കിനില്‍ക്കുന്ന ഒരുകൂട്ടം ആളുകളേയും ദൃശ്യത്തില്‍ കാണാം.
എതായാലും സംഭവം പുറത്തുവന്നതോടെ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























