വിവാഹ മോചിതരായ മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ തുല്യഅവകാശത്തിന് ശുപാര്‍ശ

വിവാഹമോചിതരായ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തിന് തുല്യ അവകാശം നല്‍കണമെന്ന് ശുപാര്‍ശ. കേന്ദ്രനിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദേശീയ നിയമകമ്മീഷന്റെ ശുപാര്‍ശ.
സ്വഭാവിക രക്ഷാകര്‍ത്താവ് അച്ഛനാണെന്ന നിലവിലെ വ്യവസ്ഥ എടുത്തുമാറ്റണം. വിവാഹ മോചനക്കേസുളില്‍ കുട്ടികളുടെ സംരക്ഷണം തീരുമാനിക്കാന്‍ വിദഗ്ധരുടെ സഹായം തേടണം. വിവാഹമോചിതര്‍ കുട്ടികള്‍ക്ക് 18 വയസുവരെ നിശ്ചിത തുക ജീവിതാവശ്യങ്ങള്‍ക്ക് നല്‍കണം എന്നിവയാണ് ശുപാര്‍ശകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























