ആസാമില്‍ ട്രെയിന്‍ പാളം തെറ്റി; എഞ്ചിന്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്

ആസാമിലെ കൊക്രജാറില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഗോഹട്ടി -സിഫുഗ് എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. കൊക്രജാറിലെ ബസുഗാവിലാണ് അപകടം ഉണ്ടായത്. പാലം കടക്കുമ്പോള്‍ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. നാലു ബോഗികളാണ് പാളം തെറ്റിയത്. രണ്ടു ബോഗികള്‍ പാലത്തില്‍ താഴേയ്ക്ക് തൂങ്ങിയ നിലയിലാണ്. മറ്റു രണ്ടു ബോഗികള്‍ കൂട്ടിയിടിച്ച് ഉയര്‍ന്നു നില്‍ക്കുകയുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























