\'ഛോട്ടാ ഭീം\' കാര്‍ട്ടൂണ്‍ നിരോധിക്കണമെന്ന് ഓണ്‍ലൈന്‍ പെറ്റീഷന്‍

കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ ഛോട്ടാ ഭീമിനെതിരെ പരാതി. ഛോട്ട ഭീം കണ്ട് കുട്ടികളില്‍ അക്രമവാസന വളരുന്നു എന്നാണ് പ്രധാന ആരോപണം. ഇന്ത്യന്‍ ടെലിവിഷനുകളിലെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയങ്കരന്‍ ആരെന്ന് ചോദിച്ചാല്‍ അതിന്റെ മറുപടി ഛോട്ടാ ഭീം എന്നു തന്നെയാകും. കുട്ടിക്കരുത്തിന്റെ പ്രതീകമായാണ് ഛോട്ടാ ഭീമിനെ സൃഷ്ടാക്കള്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ ഛോട്ടാം ഭീം നിരോധിക്കപ്പെടുമോ എന്ന സംശയമാണ് ശക്തമായിരിക്കുന്നത്. ഗ്രീന്‍ ഗോള്‍ഡ് അനിമേഷനാണ് തയ്യാറാക്കി വര്‍ഷങ്ങളായി കുട്ടികളുടെ പ്രിയങ്കരനായ കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറിയ ഛോട്ടാ ഭീമിനെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരിക്കയാണ്. പോഗോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കാര്‍ട്ടൂണ്‍ നിരോധിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഓണ്‍ലൈന്‍ പെറ്റിഷന്‍ ആരംഭിച്ചിരിക്കയാണ്.
ഛോട്ടാ ഭീം നിരോധിക്കണമെന്ന ആശ്യപ്പെട്ട് സുസ്‌നാഥ സീല്‍ എന്നയാളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്നതാണ് കാര്‍ട്ടൂണ്‍ ഷോയുടെ ഉള്ളടക്കം. ഷോ കുട്ടികളില്‍ ശത്രുതാ മനോഭാവം വളര്‍ത്തുന്നു. ഈ തലമുറയിലെ കുട്ടികളുടെ ബുദ്ധിവളര്‍ച്ച കുറയുന്നതിന് ഷോ കാരണമാകുന്നുണ്ട്. കുട്ടികളെ ആക്രമണോത്സുകരായി പെരുമാറാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു തുടങ്ങിയവ കാര്യങ്ങളാണ് ഒണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























