മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഉത്തര്‍പ്രദേശിലെ മഥുരയിലാണു ചടങ്ങുകള് നടത്തുക

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ബിജെപിയുടെ താത്ത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷവും കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളും ഉത്തര്‍പ്രദേശിലെ മഥുരയിലാണു നടക്കുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മസ്ഥലമായതിനാലാണു മഥുരയില്‍ ചടങ്ങു നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗ്‌ള ചന്ദ്രാഭാന്‍ ഗ്രാമത്തില്‍ ബിജെപി വലിയ ഒരു റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ കര്‍ഷകര്‍ക്കുള്ള സമ്മാനമായി കിസാന്‍ ചാനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അതേസമയം, ഒന്നാം വാര്‍ഷിക ആഘോഷ ചടങ്ങിലേക്കു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിക്കു ക്ഷണമില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അഡ്വാനിയെ അവഗണിച്ചിരിക്കുകയാണ്. എന്നാല്‍, ദീന്‍ദയാല്‍ ഉപാധ്യായ ജന്മഭൂമി സ്മാരക സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അവരാണ് നേതാക്കളെ ക്ഷണിച്ചതെന്നുമാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























