കെജരിവാള്‍ സര്‍ക്കാര്‍ നൂറാം ദിനത്തിലേക്ക്; എഎപി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുന്നു

അധികാരത്തില്‍ 100-ാം ദിനം ആഘോഷിക്കുന്ന ഡല്‍ഹിയിലെ അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേജരിവാളും സഹപ്രവര്‍ത്തകരും കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ജനസഭ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഉദ്യോഗസ്ഥ നിയമനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരേ ഏറ്റുമുട്ടല്‍ നടത്തുന്ന ആപ് സര്‍ക്കാര്‍ പുതിയ പ്രക്ഷോഭ പരിപാടികളും ജനസഭയില്‍ പ്രഖ്യാപിച്ചേക്കും.
ചൊവ്വാഴ്ച നിയമസഭയുടെ അടിയന്തര സെഷന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും പാര്‍ട്ടി എംഎല്‍എമാരുടെയും യോഗം കേന്ദ്രത്തിനും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെതിരെയുള്ള നിലപാടുകള്‍ കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭയില്‍ പ്രമേയം പാസാക്കി കേന്ദ്രത്തിനെതിരേ കോടതിയെ സമീപിക്കാനും ആംആദ്മി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























