നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് ആര്‍ജെഡി

ആസന്നമായ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള ജെഡി(യു) നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി. നിതീഷിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ആര്‍ജെഡി നേതാക്കളുടെ നിലപാട്. അഴിമതിക്കേസുള്ള ലാലുപ്രസാദിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.
അതിനാല്‍ നിതീഷായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നാണു ജെഡിയു നേതാക്കള്‍ പറയുന്നത്. എന്നാല്‍, ഭാര്യ റാബറിദേവിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നാണു ലാലുവിന്റെ മനസിലിരുപ്പ്. പുതിയ തര്‍ക്കങ്ങള്‍ ജനതാ പാര്‍ട്ടികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്കിടെയാക്കിയെന്നാണു റിപ്പോര്‍ട്ടുകള്‍. അതിനിടെ, ജനതാ പാര്‍ട്ടികളിലെ അസ്വസ്ഥരെ അടര്‍ത്തിമാറ്റാന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























